Breaking

Thursday, May 14, 2020

യുപിയില്‍ ബസ്സിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ബസിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബിൽ നിന്ന് കാൽനടയായി ബിഹാറിലേക്ക് പോയ കുടിയേറ്റതൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. മുസാഫർനഗർ-സഹ്രൻപുർ ഹൈവേയിൽ ഘലൗലി ചെക്ക്പോസ്റ്റിന് സമീപം വെച്ചായിരുന്നു അപകടം. 6 migrant workers who were walking along the Muzaffarnagar-Saharanpur highway killed after a speeding bus ran over them late last night, near Ghalauli check-post. Case registered against unknown bus driver. pic.twitter.com/s81e7gpYkH — ANI UP (@ANINewsUP) May 14, 2020 ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് കാൽനടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ അപകടത്തിൽ മരിക്കുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ആഴ്ച റെയിൽപാളത്തിലൂടെ നാട്ടിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്ന മടങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു. Content Highlights:6 migrant workers who were walking along the Muzaffarnagar-Saharanpur highway killed


from mathrubhumi.latestnews.rssfeed https://ift.tt/2zysb4A
via IFTTT