കോഴിക്കോട്: കോഴിക്കോട്ട് രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. കൊളക്കാടൻസ് എന്ന പേരിലുള്ള സ്വകാര്യ ബസുകളാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്. ബസുകൾ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്. സർക്കാർ നിർദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സർവീസ് നടത്തുമെന്ന് ബസുകളുടെ ഉടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമിക്കപ്പെട്ട ബസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകൾ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സർവീസ് നടത്തിയിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ ബസുകൾ ഓടിക്കുകയായിരുന്നു. അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകൾ ഇന്നും സർവീസ് നടത്തുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ജില്ലയിൽ പലയിടത്തും സ്വകാര്യ ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. Content Highlights:Two private buses attacked in Kozhikode
from mathrubhumi.latestnews.rssfeed https://ift.tt/3gaKLR2
via
IFTTT