Breaking

Wednesday, May 20, 2020

ബെംഗളൂരു സായിയിൽ മുൻ പാചകക്കാരൻ മരിച്ചു, മലയാളി താരങ്ങളടക്കം നിരീക്ഷണത്തിൽ

ബെംഗളൂരു: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തിലെ മുൻ പാചകക്കാരൻ കോവിഡ് ബാധിച്ചുമരിച്ചു. ഇതിനെത്തുടർന്ന് മലയാളികളടക്കമുള്ള താരങ്ങൾ നിരീക്ഷണത്തിലായി. ഇന്ത്യൻ ഹോക്കിതാരം പി.ആർ. ശ്രീജേഷ്, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ തുടങ്ങിയ മുൻനിരതാരങ്ങൾ ഇവിടെ പരിശീലനത്തിലുണ്ട്. കോവിഡ് ബാധിച്ച് മരിച്ചയാൾ നാലുദിവസംമുമ്പ് സായിയിൽനടന്ന യോഗത്തിനെത്തിയിരുന്നു. ആസമയം ജീവനക്കാരുമായി ഇദ്ദേഹം സമ്പർക്കംപുലർത്തിയിരുന്നു. പിന്നീട് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹം മരിച്ചു. പരിശോധനയിൽ കോവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയതോടെ താരങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36j1OMu
via IFTTT