Breaking

Wednesday, May 13, 2020

കാന്‍സറിനു പിന്നാലെ കോവിഡ്, ഡല്‍ഹിയില്‍ പട്ടാളക്കാരന്‍ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കോവിഡ് 19 സ്ഥിരീകരിച്ച 31 കാരനായ പട്ടാളക്കാരനെആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി നരൈനയിലെ ആർമി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം "ശ്വാസകോശ അർബുദം ബാധിച്ച ജവാൻ ധൗലാകോനിലെ പട്ടാള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 5ന് അദ്ദേഹത്തെ നരൈനാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു", ഡൽഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് പുരോഹിത് പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരുണിക്ക്അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തിൽതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രോഗംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ്അറിയാൻ കഴിഞ്ഞത്. മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലാണ് താമസം. കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപോർട്ടിനായി കാത്തിരിക്കുകയാണെന്നും പട്ടാള വൃത്തങ്ങൾ അറിയിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:Army men tested positive for Covid commits suicide


from mathrubhumi.latestnews.rssfeed https://ift.tt/2WPF6qS
via IFTTT