ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയർത്തി കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 122 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74281 ആയി. ഇതിൽ 47480 പേർ ചികിത്സയിൽ തുടരുമ്പോൾ 24386 പേർക്ക് രോഗം ഭേതമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് കൊറോണമൂലം 2415 പേർക്കാണ് ജീവൻ നഷ്ടമായത്. Content Highlight: CoronaVirus: India reports 122 deaths in the last 24 hours
from mathrubhumi.latestnews.rssfeed https://ift.tt/2LnhNzt
via
IFTTT