Breaking

Wednesday, May 13, 2020

എന്താണ് ആത്മനിര്‍ഭര്‍?; മോദി പറഞ്ഞ വാക്കിന്റെ അര്‍ഥം തേടി ജനം ഗൂഗിളില്‍

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വാർത്തയെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക്ക്ഡൗൺ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങൾ അറിയിക്കാനായിരിക്കും പ്രധാനമന്ത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്ന മുൻധാരണകളെ തിരുത്തികോവിഡ് പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളർത്താൻ 20 ലക്ഷം കോടിയുടെ സ്വാശ്രയ ഇന്ത്യ(ആത്മനിർഭർ ഭാരത്) പാക്കേജ് പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എന്നാൽ സാമ്പത്തിക പാക്കേജിനേക്കാൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച പുരോഗമിച്ചത് ആത്മനിർഭർഎന്ന വാക്കിന്റെഅർഥത്തെ ചൊല്ലിയായിരുന്നു. ആത്മനിർഭർ എന്ന വാക്കിന്റെ അർഥം മനസ്സിലാക്കാൻ കഷ്ടപ്പെട്ട പലരും ഒടുവിൽ ഗൂഗിളിൽ അർഥം തിരഞ്ഞു. കർണാടക, തെലങ്കാന സംസ്ഥാനക്കാരാണ് രാജ്യത്ത് ആത്മനിർഭറിന്റെ അർഥം ഗൂഗിളിൽ അർഥം തിരഞ്ഞവരിൽ മുമ്പിൽ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും ഗുജറാത്തും ഉണ്ട്. പലരും എന്താണ് ആത്മനിർഭർ എന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്ന് ചോദിച്ച് നിരവധി പേർ ട്വീറ്റ് ചെയ്യുകയുമുണ്ടായി. സ്വാശ്രയ ശീലമുള്ള എന്നാണ് ആത്മനിർഭർ എന്ന വാക്കിന്റെ അർഥം.രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്തു ശതമാനം തുകയാണ് പാക്കേജിനായി നീക്കിവെക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ബുധനാഴ്ചമുതൽ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രതിസന്ധിയിലായ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, സത്യസന്ധരായ നികുതിദായകർ തുടങ്ങിയവർക്ക് ആശ്വാസമേകുന്നതിനാണ് പാക്കേജ്.രാജ്യത്ത് വിപുലമായ സാമ്പത്തികപരിഷ്കാരങ്ങൾ കൊണ്ടുവരും. ഇത് ഇന്ത്യയെ ലോകത്തിനൊപ്പം മത്സരത്തിനു പ്രാപ്തമാക്കും. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ എന്നിവയ്ക്ക് പാക്കേജിൽ മുൻതൂക്കം നൽകും. കോവിഡ് പ്രതിസന്ധി മറികടക്കാൻ സ്വയംപര്യാപ്തതയാണ് ഏകമാർഗമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.സ്വാശ്രയത്വത്തിലൂടെ ഇന്ത്യ കോവിഡിനെ മറികടക്കും. ഭൂകമ്പത്തിൽനിന്ന് ഗുജറാത്തിലെ കച്ച് ഉയർത്തെഴുന്നേറ്റതുപോലെ ഇന്ത്യ പ്രതിസന്ധിയിൽനിന്ന് ഉയർന്നുവരും. ലോകത്തിന് പുതിയ മാർഗം കാണിക്കും. സ്വാശ്രയത്വത്തിലൂടെ ഇന്ത്യ ആഗോളതലത്തിൽ മത്സരശക്തി നേടും. സ്വാശ്രയത്വം സ്വാർഥതയല്ല, സ്വയംപര്യാപ്തതയാണ്. ലോകത്തിലെ മുഴുവൻ മനുഷ്യകുലത്തിന്റെയും നന്മയാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. വൻവളർച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയിൽ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികതയിൽ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടച്ചിടൽ നീട്ടുമെന്നും പധാനമന്ത്രി സൂചന നൽകിയിട്ടുണ്ട്. നാലാംഘട്ട അടച്ചിടൽ കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക വളർച്ചയും അടിസ്ഥാനമാക്കിയാകും. ഇതിന്റെ വിശദാംശങ്ങൾ ഈ മാസം 18-നുമുമ്പ് അറിയിക്കുമെന്നും മോദി പറഞ്ഞു. what is aatma nirbhar someone tell me pls — Andrea Wilson (@AndreaWilson97) May 12, 2020 Mr Ravi, what is that Aatma Nirbhar Bharat? Can you translate that to Kannada or English for those like me who don't understand Hindi. — Single Idly (@SingleIdly) May 12, 2020 Content Highlights:What is Atmanirbhar? people turn to google after PM Modis address


from mathrubhumi.latestnews.rssfeed https://ift.tt/2LlbHiU
via IFTTT