ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്യ വിൽപ്പനയ്ക്ക് ആരോഗ്യ നികുതി ഏർപ്പെടുത്താനും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വില വർധനവ് വെള്ളിയാഴ്ച മുതൽ നിലവിൽ വരും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 200 വരെ വില വർധിക്കും. വിദേശ നിർമിത മദ്യത്തിന് 475 രൂപ വരെ വർധിപ്പിക്കാനാണ് തീരുമാനം. ഇതുവഴി 250 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും വർധിപ്പിക്കാനും തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 72.55 രൂപയും ഡീസലിന് ലിറ്ററിന് 63.17 രൂപയുമാണ് വില. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് വഴി 120 കോടി രൂപ അധിക വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ 15 നിർദേശങ്ങൾ ചർച്ച ചെയ്തതായും അതിൽ 13 എണ്ണം പാസാക്കിയതായും കാബിനറ്റ് മന്ത്രിയും സംസ്ഥാന സർക്കാറിന്റെ വക്താവുമായ മദൻ കൗശിക് പറഞ്ഞു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി കൗശിക് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കേന്ദ്ര സർക്കാർ ഓറഞ്ച്, ഗ്രീൻ സോണിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Healthcare tax on sale of liquor, hiked prices of petrol, diesel to generate revenue in Uttarakhand
from mathrubhumi.latestnews.rssfeed https://ift.tt/2YK3Q6g
via
IFTTT