ന്യൂഡൽഹി:ലോകത്ത് 3.5 ദശലക്ഷം ആളുകളെ ബാധിക്കുകയും 2.5 ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ആഗോളസമ്പദ് വ്യവസ്ഥയെ തകർക്കുകയും ചെയ്ത കോവിഡിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സമാനതകളില്ലാത്ത പുരോഗതിയുടെ ഘട്ടത്തിലാണുള്ളത്. ജനുവരി 12നാണ് ആദ്യമായി ചൈന കോവിഡിന് കാരണമാവുന്ന sars-cov2 -ന്റെ ജനിതകശ്രണി സംബന്ധിച്ച വിവരങ്ങൾ ലോകാരോഗ്യ സംഘടനയുമായിപങ്കുവെച്ചത്. അന്നുമുതൽ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങളും വിവിധ ലോകരാജ്യങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളും ഗവേഷണസ്ഥാപനങ്ങളും മെഡിക്കൽ ബോർഡുകളും ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് 120 വാക്സിൻ പ്രോജക്ടുകൾ ഇപ്പോൾ ആഗോളതലത്തിൽ വിവിധ സ്റ്റേജുകളിലാണുള്ളത്. ഏഴോളം വാക്സിൻ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലും 82 എണ്ണം മൃഗങ്ങളിലെ പരീക്ഷണത്തിലും എത്തിയിരിക്കുന്നു. രണ്ട് പരീക്ഷണങ്ങൾ കുരങ്ങന്മാരിൽ ഫലം കണ്ടതായി റിപ്പോർട്ടുകളുമുണ്ട്. സെപ്തംബറിൽ ആരംഭിക്കുന്ന ക്ലിനിക്കൽ ട്രയൽ ഫലവത്തായാൽ 2021 ഏപ്രിൽ മാസത്തോടെ 600-900 മില്ല്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് ജോൺസൺ&ജോൺസൺ കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ വിജയിച്ചാൽ 2020 ഏപ്രിലോടെ മില്ല്യൺ കണക്കിന് വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് സിഫർ കമ്പനിയും ജർമൻ കമ്പനിയായ ബയോ ടെക്കും പറഞ്ഞിട്ടുണ്ട്. പൊതുവിൽ 10.7 വർഷം വരെയാണ് ശരാശരി വാക്സിൻ വികസനത്തിന് എടുക്കുന്ന സമയമെന്നും ഇത് വിപണിയിലെത്താനുള്ള സാധ്യത 6% മാത്രമാണെന്നുമാണ് പീയർ റിവ്യൂജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. മൂന്നിലധികം മനുഷ്യരിലെ പരീക്ഷണം, സുരക്ഷ, ഡോസ്, മരുന്ന് നൽകുന്ന സംരക്ഷണത്തിന്റെ തോത്, പൊതുആവശ്യത്തിനായുള്ള മരുന്ന് ഉത്പാദനം,വിൽപ്പനയ്ക്കുള്ള ലൈസൻസ് തേടൽ, വിതരണം, വിൽപ്പന തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ ശരാശരി കാലയളവ്. എന്നാൽ കോവിഡിന് വളരെ പെട്ടന്ന് വാക്സിൻ കണ്ടുപിടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാൽ തന്നെ വാക്സിൻ വികസനത്തിൽ സമാനതകളില്ലാത്ത പുരോഗതിയാണ്ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. 12-18 മാസങ്ങൾക്കുള്ളിൽ മരുന്ന് വികസിപ്പിച്ച് പരീക്ഷണം നടത്തി, വിജയിച്ചാൽ കൂടുതൽ ഉത്പാദനം നടത്തി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ ഡോ.എൻ ഗാംഗുലി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3dvm93d
via
IFTTT