Breaking

Saturday, May 23, 2020

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍, മരുന്ന് ഫലപ്രദമെന്ന് പഠനം

ന്യൂഡൽഹി: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗം കോവിഡ് -19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തി. ഇതിനാൽ കോവിഡ് രോഗ ബാധ തടയുന്നതിനായി എച്ച്സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദേശം വെള്ളിയാഴ്ച ഐസിഎംആർ പുറത്തിറക്കി. ഐസിഎംആർ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് ബാധ തടയുന്നതിനായി അർദ്ധസൈനികർ, പോലീസ് ഉദ്യോഗസ്ഥർ, കോവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർക്ക്പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന്നൽകാനും നിർദേശിക്കുന്നുണ്ട്. മാർച്ചിൽ എച്ച്സിക്യു ഉപയോഗിക്കാൻ ഐസിഎംആർ നിർദേശം നൽകിയിരുന്നുവെങ്കിലും കൊറോണക്കെതിരേ മരുന്ന് പ്രവർത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നവിമർശനം ഉയർന്നിരുന്നു. തുടർന്നായിരുന്നു മേഖലയിൽ കൂടുതൽ പഠനം ഐസിഎംആർ നടത്തിയത്. ന്യൂഡൽഹിയിലെ മൂന്ന് കേന്ദ്ര സർക്കാർ ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. ആശുപത്രികളുടെ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ പഠന പ്രകാരം എച്ച്സിക്യു മരുന്നുപയോഗിച്ച ആരോഗ്യപ്രവർത്തകരിൽ മരുന്നുപയോഗിക്കാത്തവരെ അപേക്ഷിച്ച്സാർസ് കോവ് 2 വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു. എച്ച്സിക്യു വൈറൽ ലോഡ് കുറയ്ക്കുന്നതായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയെന്നും ഐസിഎംആർ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനവും പ്രതീക്ഷ ഉളവാക്കുന്നതായിരുന്നു. എയിംസിലെ 334 ആരോഗ്യ പ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്.ഈ പഠന പ്രകാരം ശരാശരി ആറാഴ്ച എച്ച്സിക്യു മരുന്ന് ഉപയോഗിച്ച 248 ആരോഗ്യപ്രവർത്തകർക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാൾ അണുബാധ സാധ്യത കുറവായിരുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, കോവിഡ് ഇതര ആശുപത്രികളിലോ കോവിഡ് ഇതര ബ്ലോക്കുകളിലോ ജോലി ചെയ്യുന്ന ലക്ഷണങ്ങൾ കാണിക്കാത്ത ആരോഗ്യപ്രവർത്തകർക്ക്പ്രോഫിലാക്സിസ് അല്ലെങ്കിൽ പ്രിവന്റീവ് തെറാപ്പി ആയി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന്നൽകാൻ സർക്കാർ തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ തൊഴിലാളികൾ, കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അർദ്ധസൈനികർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡിനെതിരേയുള്ള മുന്നണിപ്പോരാളികൾക്ക്എച്ച്സിക്യു ഗുളികകൾ നൽകാൻ ആവശ്യപ്പെടും. ഇതുവരെ, കോവിഡ് -19 രോഗികളെ നിയന്ത്രിക്കുന്നതിലും ചികിത്സിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ലക്ഷണങ്ങൾ കാണിക്കാത്ത ആരോഗ്യപ്രവർത്തകർക്കും രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട രോഗബാധ സാധ്യത കൂടുതലുള്ളവർക്കുമാണ് മരുന്ന് നൽകിയിരുന്നത്. അവർക്ക്നൽകുന്നതും തുടരും. എട്ടാഴ്ച തന്നെയായിരിക്കും ഡോസേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞ് മരുന്ന്നൽകാമെങ്കിലും കനത്ത നിരീക്ഷണത്തിലേ അതിനു മുതിരാവുവെന്നും നിർദേശത്തിൽ പറയുന്നു. വയറുവേദന, മനംപിരട്ടൽ, ഹൃദയ സംബന്ധമായ ചെറിയ വ്യതിയാനങ്ങൾ എന്നിവയാണ് മരുന്നിന്റെ പാർശ്വഫലങ്ങളായി കാണുന്നത്.പക്ഷെ ഇവയെല്ലാം ചെറിയ അളവിലേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂടുതൽ പാർശ്വഫലങ്ങൾ കാണിക്കുകയാണെങ്കിൽ മരുന്നുപയോഗം ഉടൻ നിർത്തേണ്ടതാണെന്നും ഐസിഎംആർ നിർദേശിക്കുന്നുണ്ട്. content highlights:ICMR finds hydroxychloroquine effective in preventing coronavirus, expands its use


from mathrubhumi.latestnews.rssfeed https://ift.tt/2A1aLhm
via IFTTT