Breaking

Saturday, May 9, 2020

തന്റെ കൈയിൽ മരുന്നുണ്ടെന്ന് വാദം; കണ്ണൂരിൽ 80 കാരൻ കോവിഡ് രോഗികള്‍ക്കൊപ്പം ചെലവഴിച്ചത് 2 മണിക്കൂര്‍

കണ്ണൂർ: കോവിഡ് ചികിത്സിച്ചുമാറ്റാൻ തന്റെ കൈയിൽ മരുന്നുണ്ടെന്ന് അവകാശപ്പെടാൻ കോവിഡ് വാർഡിൽ രഹസ്യമായി കയറി രണ്ടുമണിക്കൂറിലധികം രോഗികൾക്കൊപ്പം ചെലവഴിച്ചയാൾ ക്വാറന്റീൻ കഴിഞ്ഞിറങ്ങി. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയും റെയ്കി, സുജോക്കി ചികിത്സ നടത്തുന്നയാളുമായ പി. ദിവാകരനാണ് ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ രഹസ്യമായി കയറിയത്. ഏപ്രിൽ 15-നാണു സംഭവം. അനധികൃതമായി കോവിഡ് വാർഡിൽ കടന്നതിന്റെ പേരിൽ ഇദ്ദേഹത്തെ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം സിറ്റി പോലീസ് എത്തി അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. ജാമ്യം നൽകിയശേഷം 15 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും കോടതി നിർദേശിച്ചു. സംഭവത്തെക്കുറിച്ച് ദിവാകരൻ പറയുന്നത് ഇങ്ങനെ: പൊടിക്കുണ്ടിനു സമീപം ദിവാൻ റെമഡീസ് എന്നപേരിൽ വീട്ടിൽ ക്ലിനിക് നടത്തുന്ന അദ്ദേഹം, കോവിഡിന് താൻ നടത്തുന്ന സുജോക്കി എന്ന കൊറിയൻ ചികിത്സാരീതിയിൽ പരിഹാരമുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കളക്ടർ, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് മെയിൽ ചെയ്തു. തന്റെ പ്രതിരോധസൂചി ചികിത്സയിലൂടെ രോഗം വരില്ലെന്ന് തെളിയിക്കാൻ കോവിഡ് രോഗികൾക്കൊപ്പം കഴിയാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് കോവിഡ് രോഗികളുമായി രഹസ്യമായി ഇടപഴകാൻ തീരുമാനിച്ചത്. ജില്ലാ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വരുത്തി അതിൽ യാത്രചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കൈയിൽ ചെറിയ സൂചികൾ തറപ്പിച്ചിരുന്നുവെന്നും ദിവാകരൻ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ കോവിഡ് വാർഡിലെത്തി രോഗികളുടെയടുത്ത് രണ്ടുമണിക്കൂർ പത്തുമിനിറ്റ് ചെലവഴിച്ചു. പുറത്ത് ചെരുപ്പ് വെച്ചതുകണ്ട് താഴെനിന്നു നഴ്സ് വിളിച്ചുചോദിച്ചു. ദിവാകരൻ പേരുപറഞ്ഞു. ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടിട്ടും വരാൻ തയ്യാറാകാത്തതിനെത്തുടർന്ന് പോലീസ് എത്തി കൊണ്ടുപോയി. Content Highlights: Eighty year old man spent two hours with Covid 19 patients to prove that he can cure covid 19 through immunotherapy


from mathrubhumi.latestnews.rssfeed https://ift.tt/2Lc4stx
via IFTTT