വാഷിങ്ടൺ/ ലണ്ടൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി.കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്ന്ലക്ഷം(3,07,159) കടന്നു.17 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 25.58 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമർന്ന ഘട്ടത്തിൽ റഷ്യയിൽ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടു കൂടി റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000 ത്തിലധികം പുതിയ കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇതുവരെ 60,000ത്തോളം പേർ റഷ്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്. റഷ്യ വികസിപ്പിച്ച ഫാവിപിറാവിർ എന്ന മരുന്ന് ക്ലിനിക്കൽ ട്രയലിൽ വലിയ നേട്ടമുണ്ടാക്കി. ഫാവിപിരാവിർ നൽകിയ 60% രോഗികളും അഞ്ചു ദിവസത്തിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്. രാജ്യവ്യാപകമായി ഫാവിപിറാവിർരോഗികളിൽ ഉപയോഗിക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്നിപ്പോൾ യുഎസും സ്പെയിനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സിൽ 14.84 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിൽ 2.36ലക്ഷം പേർക്കും. സ്പെയിൻ -2.74 ലക്ഷം, യുകെ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാൻസ് -1.8 ലക്ഷം, ബ്രസീൽ- 2.18 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്-2418. അമേരിക്കയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 88,507 ആയി. യുകെ- 33998, ഇറ്റലി- 31610, ഫ്രാൻസ്- 27,529,സ്പെയിൻ-27,459, ബ്രസീൽ- 14817 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ സ്ഥിരീകരിച്ച കേസുകൾ 82,933ആണ്. അതേ സമയം ഇന്ത്യയിൽ 85,784ഉം. അതേസമയം ഇന്ത്യയേക്കാൾ കൂടുതൽ ചൈനയിലാണ്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 14.84 ലക്ഷം 88507 സ്പെയിൻ 2.74ലക്ഷം 27459 റഷ്യ 2.63 ലക്ഷം 2418 യുകെ 2.36ലക്ഷം 33998 ഇറ്റലി 2.24ലക്ഷം 31610 ബ്രസീൽ 2.18ലക്ഷം 14,817 ഫ്രാൻസ് 1.80ലക്ഷം 27529 ജർമ്മനി 1.76ലക്ഷം 8001 തുർക്കി 1.46 ലക്ഷം 4005 ഇറാൻ 1.17ലക്ഷം 6,902 ഇന്ത്യ 85.784 2753 പെറു 84,495 2,392 ചൈന 82,933 4,633 Content highlights: Covid 19 World updates, confirmes cases 45 lakhs and death toll crosses 3 lakhs
from mathrubhumi.latestnews.rssfeed https://ift.tt/3bCuMrJ
via
IFTTT