കോട്ടയം: ബെംഗളുരുവിൽ നിന്നെത്തി കോവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിച്ച് കോട്ടയം നഗരത്തിൽ സഞ്ചരിച്ച യുവാക്കൾക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവർക്കുമെതിരെ കേസെടുക്കും. കുമളി ചെക്പോസ്റ്റിൽനിന്നും ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ്(33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20) എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിർദേശം നൽകിയത്. നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവർ ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നെന്ന് യുവാക്കൾ പറയുന്നു. പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവർ ആദ്യം പോലീസ്സ്റ്റേഷനിലും പിന്നീട് ജില്ലാപോലീസ് മേധാവിയുടെ കാര്യാലയത്തിലും എത്തി. പോലീസ് ഉദ്യോഗസ്ഥർ വിശദവിവരങ്ങൾ അന്വേഷിച്ചപ്പോൾ കർണാടകത്തിൽനിന്ന് എത്തിയതാണെന്നറിഞ്ഞതോടെ ഇരുവരെയും ഉടൻതന്നെ അതിരമ്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഇവരെ കോട്ടയത്ത് ഇറക്കിയ ബസ് പിറവം പോലീസ് പിടികൂടി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ പൊതുസമ്പർക്കം നിർബന്ധമായും ഒഴിവാക്കി ക്വാറന്റീനിൽ കഴിയണമെന്ന സർക്കാർ നിർദേശം ലംഘിക്കുന്നവർക്കെതിരെ സാംക്രമികരോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക Content Highlights:Youths from Kottayam and the bus driver who brought them from Bengaluru will be sued for violat
from mathrubhumi.latestnews.rssfeed https://ift.tt/3bERcZ8
via
IFTTT