Breaking

Wednesday, May 13, 2020

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സില്‍ 1050 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,500ന് മുകളിലെത്തി. സെൻസെക്സ് 1,050 പോയന്റ്(3.37%)ഉയർന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് (3.27%) നേട്ടത്തിൽ 9,497ലുമാണ് വ്യാപാരം ആരംഭിച്ചത്. വേദാന്ത, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, യുപിഎൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, അദാനി പോർട്സ്, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളംഉയർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3dHldsU
via IFTTT