Breaking

Friday, May 15, 2020

സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചു. പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 7 മുതൽ പാചകക്കാരൻ അവധിയിൽ ആയിരുന്നു. പാചകക്കാരന്റെ ഭാര്യക്ക് കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അവധിയിൽ ആയിരുന്ന കാലയളവിൽ ആണ് കോവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. മുൻകരുതൽ നടപടി എന്ന നിലയിൽ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽപ്രവേശിച്ചത് എന്ന് സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു. സുപ്രീം കോടതിയിലെ ഒരു ക്ളാസ് 4 ജീവനക്കാരന് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് രജിസ്ട്രാർമാർ ഉൾപ്പടെ നിരവധി കോടതി ജീവനക്കാർ ക്വാറന്റീനിൽപ്രവേശിച്ചിരുന്നു. Content Highlights: Covid 19:Supreme Court judge and family Quarantined


from mathrubhumi.latestnews.rssfeed https://ift.tt/2Z671W8
via IFTTT