ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,000 കടന്നു. 24 മണിക്കൂറിനുള്ളിൽ 1993 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 35,043 ആയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 24 മണിക്കൂറിനുള്ളിൽ 73 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. 25,007 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 8888 പേർ രോഗമുക്തി നേടി. കൊറോണ ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 10,498 കേസുളുണ്ട്. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 7,000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 1773 പേർക്ക് രോഗം ഭേദമായപ്പോൾ 459 പേർ മരിച്ചു. ഗുജറാത്തിൽ 4395 പേർക്ക് രോഗം സ്ഥരീകരിച്ചു. 613 പേർക്ക് രോഗം ഭേദമായപ്പോൾ, 214 പേർ മരിച്ചു. ഡൽഹി -315 മധ്യപ്രദേശ് -2660, രാജസ്ഥാൻ - 2584, തമിഴ്നാട് - 2323 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കേസുകൾ. രാജ്യത്താകമാനം 130 ജില്ലകൾ ഹോട്ട് സ്പോട്ടുകളും റെഡ് സോണുകളുമാണെന്നാണ് സർക്കാർ നൽകുന്ന വിവരം. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. എന്നാൽ 318 ജില്ലകൾ രോഗവ്യാപനം കുറഞ്ഞ ഗ്രീൻ സോൺ വിഭാഗത്തിലാണ്. Content Highlights: India records 1,993 new Covid-19 cases, 73 deaths in last 24 hrs
from mathrubhumi.latestnews.rssfeed https://ift.tt/35szsyU
via
IFTTT