Breaking

Friday, May 22, 2020

സെന്‍സെക്‌സില്‍ 180 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 180 പോയന്റ് താഴ്ന്ന് 30752ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തിൽ 9042ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 322 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 211 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. റിസർവ് ബാങ്ക് ഗവർണറുടെ വാർത്താ സമ്മേളനം 10 മണിക്കുള്ളതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, ഗെയിൽ, ഐടിസി, പവർഗ്രിഡ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഇൻഫോസിസ്, എസ്ബിഐ, ടെക് മഹീന്ദ്ര, റിലയൻസ്, യുപിഎൽ, ബ്രിട്ടാനിയ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2AOWVil
via IFTTT