Breaking

Friday, May 8, 2020

വിശാഖപട്ടണത്ത് 22 മണിക്കൂറിന് ശേഷം വീണ്ടും വാതക ചോര്‍ച്ച; സമീപ ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു

വിശാഖപട്ടണം: 11 പേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണത്തെ എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ നിന്ന് ആശങ്കപരത്തി വീണ്ടും വാതകം ചോരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് വീണ്ടും ചോർച്ച തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെപ്ലാന്റ് തുറന്നപ്പോഴാണ് ആദ്യം ചോർച്ചയുണ്ടായത്. ഇതേ തുടർന്ന് സമീപത്തുള്ളവരെ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. വാതകം ഇപ്പോഴും ചോർന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവളവിലുള്ളവരെ ഒഴിപ്പിക്കാൻ പോകുകയാണ് വിശാഖപട്ടണം ഫയർ ഓഫീസർ സുരേന്ദ്ര ആനന്ദ് പറഞ്ഞു. പ്രശ്നബാധിത മേഖലയിൽ നിന്നും ആളുകളെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്ക് മാറുന്നതിന് ബസുകളടക്കം ഏർപ്പാടാക്കിയെന്നും അദ്ദേഹം വെള്ളിയാഴ്ച പുലർച്ചയോടെ പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വിശാഖപട്ടണം പോലീസ് കമ്മീഷണർ ആർ.കെ.മീണ അറിയിച്ച കെമിക്കൽ പ്ലാന്റിലെ വാതക ചോർച്ച നിർവീര്യമാക്കുന്നതിനായി പ്രത്യേക എയർ ഇന്ത്യ കാർഗോ ഫ്ളൈറ്റിൽ ഗുജറാത്തിൽ നിന്ന് വിശാഖപട്ടണത്തേക്ക് പിടിബിസി (പാരാ-ടെർഷ്യറി ബ്യൂട്ടിൽ കാറ്റെകോൾ) എത്തിച്ചിട്ടുണ്ട്. 10 ഫയർ യൂണിറ്റുകൾ അധികമായി വിന്യസിക്കുകയും ആംബുലൻസുകളും മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആർ.ആർ. വെങ്കടപുരം ഗ്രാമത്തിൽ ദക്ഷിണകൊറിയൻ കമ്പനി എൽ.ജി. കെമ്മിന്റെ ഉടമസ്ഥതയിലുള്ള എൽ.ജി. പോളിമേഴ്സിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് വാതകചോർച്ചയുണ്ടായത്. സ്റ്റൈറീൻ വാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ ഒമ്പതുപേർ മരിച്ചു. വീടുകളിൽനിന്നിറങ്ങിയോടിയ രണ്ടുപേർ കുഴൽക്കിണറിൽവീണും മരിച്ചു. 246 പേരെ വിശഖാപട്ടണം കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20 പേരുടെ നില അതിഗുരുതരമാണ്. വെന്റിലേറ്ററിലാണ് ഇവർ. Content Highlights:Vizag gas leak-22 hours after tragedy, fumes start leaking again


from mathrubhumi.latestnews.rssfeed https://ift.tt/2LcmrzY
via IFTTT