Breaking

Wednesday, May 13, 2020

ആദ്യം സ്പാനിഷ് ഫ്‌ളൂ, ഇപ്പോള്‍ കൊറോണ: പൊരുതിത്തോല്‍പ്പിച്ച് 113 കാരി

മാഡ്രിഡ്: കോവിഡ് 19 പ്രായാധിക്യമുള്ളവരെ ഗുരുതരമായി ബാധിക്കുമ്പോൾ സ്പെയിനിലെ ഏറ്റവും പ്രായംകൂടിയ വനിതയായ 113 വയസ്സുകാരി മരിയ ബ്രന്യാസ് കോവിഡ് രോഗമുക്തി നേടിയിരിക്കുകയാണ്. മരിയ താമസിക്കുന്ന റിട്ടയർമെന്റ് ഹോമിൽ നിരവധി പേരാണ് അസുഖ ബാധിതരായി മരിച്ചത്. കഴിഞ്ഞ 20 വർഷമായി റിട്ടയർമെന്റ് ഹോമിലാണ് മരിയ താമസിക്കുന്നത്. ഏപ്രിലിലാണ് മരിയയെ കൊറോണ വൈറസ് ബാധിക്കുന്നത്. തുടർന്ന് ആഴ്ചകളോളം ഐസൊലേഷനിൽ കഴിഞ്ഞ മരിയ ഇപ്പോൾ രോഗമുക്തി നേടിക്കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ് മരിയയെ ബാധിച്ചിരുന്നത്. മരിയയുടെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടി റിട്ടയർമെന്റ് ഹോം ഒരു ജീവനക്കാരിയെ നിയോഗിച്ചിരുന്നു. മരിയ ഇപ്പോൾ സുഖമായിരിക്കുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ അവരുടെ പരിശോധനാഫലം നെഗറ്റീവാണ്. വക്താവ് എഎഫ്പിയോട് പറഞ്ഞു. നല്ല ആരോഗ്യമാണ് രോഗമുക്തി നേടാൻ തന്നെ സഹായിച്ചതെന്നാണ് മരിയയുടെ ഭാഷ്യം. 1907-ൽ സാൻഫ്രാൻസിസ്കോയിലാണ് മരിയ ജനിക്കുന്നത്. എട്ടാം വയസ്സിൽ സ്പെയിനിലേക്ക് വീട്ടുകാർക്കൊപ്പം താമസം മാറി. 1918-ൽ സ്പാനിഷ് ഫ്ളൂ മഹാമാരിയെ അതിജീവിച്ച വ്യക്തിയാണ് മരിയ. മൂന്നു മക്കളാണ് മരിയയ്ക്ക്. ഇവർക്ക് പുറമേ 101, 107 വയസ്സുള്ള മറ്റുരണ്ടു സ്ത്രീകളും സ്പെയിനിൽ കോവിഡിനെ അതിജീവിച്ചിരുന്നു. യു.കെയിൽ 106 വയസ്സുള്ള കോനീ ടിറ്റ്ചൻ രോഗമുക്തയായിരുന്നു. Content Highlights:113-Year-Old Spanish Woman Beats Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/2YXL4IR
via IFTTT