Breaking

Wednesday, May 13, 2020

യുപിഐ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ഗൂഗിള്‍ പേയ്‌ക്കെതിരെ ഹര്‍ജി

ന്യൂഡൽഹി: യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഗൂഗിളിന്റെ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഗൂഗിൾ പേയിൽ പുതിയതായി ചേരുന്നവർക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇത് യുപിഐയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഹർജിയിൽ മെയ് 14ന് വാദംകേൾക്കും. പുതിയതായി ചേരുന്നവർ പുതിയതായി യുപിഐ ഐഡിയോ വ്യർച്വൽ പേയ്മെന്റ് അഡ്രസ്സോ(വിപിഎ)ഉണ്ടാക്കണമെന്നാണ് ഗൂഗിൾ പേ ആവശ്യപ്പെടുന്നത്. റിസർവ് ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിൾ പേ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നതായിഹർജിക്കാരനായ സുബം കാപാലെ പറയുന്നു. നിലവിലുള്ള ഐഡി ഉപയോഗിച്ച് എല്ലാ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെയും ഇടപാട് നടത്താൻ അനുവദിക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഗൂഗിൾ പേ നടത്തിയത്. Plea filed against Google Pay on flouting UPI interoperability rules


from mathrubhumi.latestnews.rssfeed https://ift.tt/3dGNrUq
via IFTTT