തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയടക്കം നാല് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളാണ് ഹോട്സ്പോട്ടുകൾ. രോഗികളുടെയും അവരുമായി സമ്പർക്കമുള്ളവരുടെയും എണ്ണം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കുന്ന ഹോട്സ്പോട്ടുകളുടെ എണ്ണം ഇതോടെ 70 ആയി. നേരത്തേ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച ചില സ്ഥലങ്ങളെ ഒഴിവാക്കി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തലഘൂകരണ അതോറിറ്റിയുമായി ചർച്ചചെയ്ത് ഇത് നടപ്പാക്കും. ഹോട്സോപ്ട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽനിന്ന് പുറത്തേക്ക് ഒരുവഴി മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യത്തിനുപോലും പുറത്തിറങ്ങാൻ അനുവദിക്കില്ല. റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിലും നിയന്ത്രണമുണ്ടാകും. ഈ മേഖലയിലുള്ളവർക്ക് സന്നദ്ധപ്രവർത്തകർ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കും. പോലീസിന്റെ സഹായവുമുണ്ടാകും. Content Highlights:strict lockdown in trivandrum and kollam districts
from mathrubhumi.latestnews.rssfeed https://ift.tt/35jYzDX
via
IFTTT