Breaking

Friday, May 1, 2020

സുചിത്ര കൊല്ലപ്പെട്ടതായി അറിയിച്ചു; ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി

കൊച്ചി: കാണാതായ കൊല്ലം സ്വദേശിനി ബ്യൂട്ടീഷ്യൻ കോഴ്സ് അധ്യാപിക സുചിത്ര പിള്ള കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് ഇവരെ കണ്ടെത്താൻ അമ്മ വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. മാർച്ച് 20 മുതൽ സുചിത്രയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വിജയലക്ഷ്മി പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹർജി പരിഗണിച്ചപ്പോൾ, സുചിത്ര കൊല്ലപ്പെട്ടതാണെന്നും മൃതദേഹം പാലക്കാട് കണ്ടെത്തിയെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് തുടർ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. Content Highlights:kollam suchitra murder case


from mathrubhumi.latestnews.rssfeed https://ift.tt/35rkLvR
via IFTTT