Breaking

Friday, May 1, 2020

ആർ.എസ്.പി.നേതാവിന്റെ കോവിഡ് രോഗവിവരം മറച്ചുവെച്ചെന്ന് ഷിബു ബേബിജോൺ

കൊല്ലം : ആർ.എസ്.പി.ലോക്കൽ സെക്രട്ടറിയായ ജനപ്രതിനിധിയുടെ കോവിഡ് രോഗവിവരം മറച്ചുവെച്ചെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ ആരോപിച്ചു. ജനപ്രതിനിധി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ കൊല്ലത്ത് ആർക്കും രോഗബാധയില്ലെന്നാണ് പറഞ്ഞത്. നാലോളംപേർ ജില്ലയിൽ കോവിഡ് ബാധിതരാണെന്നാണ് അനൗദ്യോഗികമായ വിവരം. രോഗബാധിതനായ പാർട്ടി ലോക്കൽ സെക്രട്ടറിയുമായി പലതവണ ഫോണിൽ സംസാരിച്ചു. 28-നാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്. ബുധനാഴ്ച രാത്രി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇടുക്കിയടക്കം പല ജില്ലകളിലും ഇങ്ങനെ വിവരങ്ങൾ മറച്ചുവെച്ചതായി വിവരമുണ്ട്. മുഖ്യമന്ത്രിയിൽനിന്ന് ആരാണ് ഈ വിവരം മറച്ചുവെക്കുന്നത്. ഇത് ആരോഗ്യരംഗത്ത് കേരളം നേടിയെന്നു പറയുന്ന നേട്ടം നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണോ. അതോ നാലാംതീയതി ബിവറേജസ് തുറക്കുന്നത് സുഗമമാക്കാനാണോ. ആർ.എസ്.പി.നേതാവിന്റെ കുടുംബത്തോട് മഹാ അപരാധമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പിതാവ് പ്രായമേറിയയാളും പിതാവിന്റെ സഹോദരി കിടപ്പുരോഗിയുമാണ്. ഭാര്യ പ്രതിരോധശേഷിയില്ലാത്ത രോഗം ബാധിച്ചയാളുമാണ്. ഇതുവരെ അവരുടെ സ്രവം പരിശോധനയ്ക്കെടുക്കാൻ ആരും വന്നിട്ടില്ല. ഇത് ഒരു ജനാധിപത്യ ഗവൺമെന്റിൽനിന്ന് പ്രതീക്ഷിക്കുന്നതല്ല. മുഖ്യമന്ത്രിയിൽനിന്ന് വിവരം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടിയെടുക്കണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെയാവും -ഷിബു ബേബിജോൺ പറഞ്ഞു. Content Highlights:rsp leader shibu baby john allegation against government


from mathrubhumi.latestnews.rssfeed https://ift.tt/2WiOza1
via IFTTT