അരീക്കോട് (മലപ്പുറം): ഹൈസ്കൂൾ വിദ്യാർഥിയായ മകൻ മൊബൈലിൽ ഗെയിം കളിച്ചപ്പോൾ അമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. 'ഫ്രീ ഫയർ' എന്ന ഗെയിമിങ് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി കളിച്ചപ്പോഴാണ് അധ്യാപികയായ വീട്ടമ്മയ്ക്ക് പണം നഷ്ടമായത്. അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അധ്യാപിക പോലീസിൽ പരാതിപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മകൻ മൊബൈൽ ഗെയിം കളിക്കാനായി അക്കൗണ്ടിൽനിന്ന് പണം അടച്ചുകൊണ്ടിരുന്ന കാര്യം പുറത്തായത്. ദിവസവും മൊബൈൽ ഗെയിം കളിക്കുകയെന്നതായിരുന്നു വിദ്യാർഥിയുടെ പ്രധാന വിനോദം. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഇ-വാലറ്റ് ആയ പേ-ടിഎം വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിനുള്ള ഫീസ് ഇനത്തിൽ 50 രൂപ മുതൽ 5,000 രൂപ വരെ വിദ്യാർഥി ദിവസവും അടച്ചു കൊണ്ടിരുന്നു. എട്ടുമാസം കൊണ്ടാണ് ഒരു ലക്ഷത്തോളം രൂപ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ നഷ്ടപ്പെട്ടത്. അധ്യാപിക ബാങ്കിൽനിന്ന് പണം പിൻവലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് അരീക്കോട് പോലീസ്സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വഴി കണ്ടെത്തിയത്. ആദായവിൽപ്പന, വമ്പിച്ച ലാഭം, വിറ്റഴിക്കൽ മേള, ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരു രൂപയ്ക്കു പെൻഡ്രൈവ്, 20,000 രൂപയുടെ സ്മാർട്ട് ഫോൺ 1,000 രൂപയ്ക്ക് തുടങ്ങിയ വാട്സ് ആപ് സന്ദേശങ്ങൾക്ക് ഒപ്പം നൽകിയിരിക്കുന്ന ലിങ്ക് കണ്ടാൽ ഒറ്റനോട്ടത്തിൽ ഫ്ലിപ്കാർട്ടിന്റേതു തന്നെയെന്ന് തോന്നാമെന്നും ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്ലിപ്കാർട്ടിന്റെ അതേ രൂപത്തിലുള്ള മറ്റൊരു പേജിലാക്കായിരിക്കുമെന്ന് പോലീസ് പറഞ്ഞു. വ്യക്തിഗതവിവരങ്ങൾ നൽകി മുന്നോട്ട് പോയാൽ ബാങ്ക് വിവരങ്ങൾ നൽകേണ്ടി വരും. ഇതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കുട്ടികൾക്ക് നൽകുന്ന ഫോൺനമ്പർ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് പറഞ്ഞു. Content Highlights: woman lost her money because of mobile gaming of her son
from mathrubhumi.latestnews.rssfeed https://ift.tt/3aTibzG
via
IFTTT