Breaking

Sunday, March 8, 2020

ചവറ എം.എല്‍.എ എന്‍ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി: ചവറ എം.എൽ.എ എൻ വിജയൻപിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. 1979 മുതൽ 2000 വരെ 21 വർഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്നഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തിൽ നിയമസഭയിലെത്തി.ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയിൽ നിന്ന് മത്സരിച്ച് ജയിച്ചത് തേവലക്കര ഡിവിഷനിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ആർ.എസ്.പിയിലൂടെയായിരുന്നു രാഷ്ട്രീയത്തിലെത്തിയത്.ബേബി ജോണിന്റെ വിശ്വസ്തനായി ആർഎസ്പിയിലുണ്ടായിരുന്ന വിജയൻപിള്ള ആർഎസ്പിയിലെ ഭിന്നതയെ തുടർന്ന് 2000 കാലത്ത് കോൺഗ്രസിലെത്തി. കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരൻ കോൺഗ്രസിലെത്തിയപ്പോൾ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. മദ്യനയവിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായുണ്ടായ ഭിന്നതയ്ക്കൊടുവിലാണ് കോൺഗ്രസ് വിട്ടത്. അതിന് ശേഷം സിഎംപിയിൽ ചേർന്നു. അന്നത്തെ അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമായിരുന്നു.അരവിന്ദാക്ഷൻ വിഭാഗം സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സിപിഎമ്മിന്റെ ഭാഗമായി. ഭാര്യ: സുമ, മക്കൾ:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകൻ: ജയകൃഷ്ണൻ Content Highlights:Vijayan Pillai represents Chavaraconstituency


from mathrubhumi.latestnews.rssfeed https://ift.tt/32YrD2F
via IFTTT