കാഞ്ഞങ്ങാട്: മലയോര വികസന സമിതി നേതാവും മലയോര ഹൈവേയുടെ ഉപജ്ഞാതാവുമായ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. കാസർകോട് ജില്ലയിലെ നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കടുക്കരവരെ 900 കിലോമീറ്റർ നീളുന്ന മലയോരഹൈവേ എന്ന ആശയം 1960-ലാണ് ജോസഫ് കനകമൊട്ട സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചത്. പിന്നീട് വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ 1997-ൽ പദ്ധതി സർക്കാർ അംഗീകരിച്ചു. 2005-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂരിൽ പ്രവൃത്തി ഉദ്ഘാടനംചെയ്തു. എന്നാൽ പൂർണതോതിലുള്ള നിർമാണം പിന്നെയും നീളുകയായിരുന്നു. Content Highlights:Joseph Kanakamotta passwed Away
from mathrubhumi.latestnews.rssfeed https://ift.tt/2IcHyRn
via
IFTTT