Breaking

Tuesday, June 4, 2019

പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി കേന്ദ്രം; ഹിന്ദി നിര്‍ബന്ധമാക്കില്ല, വിദ്യാഭാസ കരട് നയം തിരുത്തി

ദില്ലി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലം സ്കൂളുകളില്‍ നിര്‍ബന്ധമായ ഹിന്ദി പഠിപ്പിക്കണമെന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. കരട് നയത്തിനെതിരെ തമിഴ്നാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയത്. പുതിയ കരട് വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി എന്ന പാരമര്‍ശം തന്നെ ഒഴിവാക്കി ഇഷ്ടമുള്ള മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2XqCuic
via IFTTT