തൃശ്ശൂർ: വായുമലിനീകരണത്തോത് വർധിക്കുന്ന ഇന്ത്യയിലേക്ക് വിൽപ്പനയ്ക്കായി വിദേശത്തെ ശുദ്ധവായുവും. കാനഡയിലെ മലനിരകളിൽനിന്ന് ശേഖരിച്ച് അലുമിനിയം കുപ്പികളിലാക്കി എത്തിക്കുന്ന ശുദ്ധവായുവിന് വില പത്തുലിറ്ററിന് 25 ഡോളർ (1750 രൂപയോളം). പ്രീമിയം ഒാക്സിജനെന്ന പേരിൽ കാനഡയിെല വൈറ്റാലിറ്റി എയർ കന്പനിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. അലുമിനിയം കുപ്പിയിലെ വായുവിൽ 95 ശതമാനവും ഒാക്സിജനാണെന്ന് കന്പനി അവകാശപ്പെടുന്നു. ഒാൺലൈനിലൂടെ ഒാർഡർ നൽകാം. ഇന്ത്യയിലെ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെയും വിൽപ്പനയുണ്ട്. ആവശ്യക്കാർ ഏറെയാണെന്നതിനാൽ പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ശുദ്ധവായു വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് പരമാവധി മൂന്നുകുപ്പിയേ ഒരുസമയം നൽകൂ. 10 ലിറ്റർ ശുദ്ധവായു 200 തവണ ശ്വസിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ കണക്കുകൂട്ടിയാൽ ഒരുതവണ ശ്വസിക്കാൻ 8.75 രൂപ ചെലവുവരും. കാനഡയിലെ മലനിരകളിൽനിന്ന് ശേഖരിക്കുന്ന വായു ശുദ്ധീകരിച്ചും കംപ്രസ് ചെയ്തുമാണ് അലുമിനിയം കുപ്പികളിൽ നിറയ്ക്കുന്നത്. പത്തുലിറ്ററിന്റെ ശുദ്ധവായു കുപ്പിക്ക് 140 ഗ്രാമാണ് ഭാരം. സ്പ്രേപോലെ ഞെക്കി മൂക്കിലേക്ക് വലിക്കാൻ ചെറിയ മുഖാവരണവും ഇതോടൊപ്പം നൽകുന്നുണ്ട്. Content Highlights:Pure air in Sale
from mathrubhumi.latestnews.rssfeed http://bit.ly/2IfgrET
via
IFTTT