Breaking

Wednesday, February 20, 2019

പാക് വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

ഇസ്ലാമാബാദ്: പാക് വിദേശകാര്യ വക്താവ് മെഹമ്മദ് ഫൈസലിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇന്ത്യൻ അധികൃതരുടെ പരാതിയെ തുടർന്നാണ് വിദേശകാര്യ വക്താവിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് പാകിസ്താൻ മാധ്യമങ്ങൾ ആരോപിക്കുന്നു. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന വാദങ്ങളേപ്പറ്റിയും നിരന്തരം ട്വീറ്റ് ചെയ്തിരുന്നു മൊഹമ്മദ് ഫൈസൽ. ഇതിന് പിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത്. അതേസമയം പാക് വിദേശകാര്യമന്ത്രാലയത്തിന്റെതായുള്ള മൊഹമ്മദ് ഫൈസലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആക്ടീവ് ആയാണ് കാണിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന രാജ്യങ്ങളുമായി യുറോപ്യൻ യൂണിയൻ വ്യാപാരം നടത്തില്ലെന്നുമായിരുന്നു ഫൈസലിന്റേതായി വന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റ്. ഇതിന് ശേഷം ട്വിറ്റർ അക്കൗണ്ട് പ്രവർത്തിക്കുന്നില്ല. തന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിനെ പറ്റി ഫൈസൽ പ്രതികരിച്ചിട്ടില്ല. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം കൂടുതൽ തകകരാറിലായിരിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. പാകിസ്താനെ സാധ്യമായ രീതിയിലെല്ലാം ഒറ്റപ്പെടുത്താനും ശക്തമായി പ്രത്യാക്രമണം നടത്തുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Pakistanforeign ministry spokespersonTwitter account suspended


from mathrubhumi.latestnews.rssfeed https://ift.tt/2V8Muv2
via IFTTT