Breaking

Friday, February 1, 2019

സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടി

ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പുകൾ തടയാൻ ആന്റി പൈറസി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. പൈറസി, സിനിമയുടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെയും വരുമാനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. പൈറസിയെ ചെറുക്കാൻ ആന്റി-കാം കോർഡർ അവതരിപ്പിക്കും. സിനിമയുടെ സുഗമമായചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കും. നേരത്തേ വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതൽ ഇന്ത്യയിലെ സിനിമാപ്രവർത്തകർക്കും ലഭ്യമാക്കുമെന്നും പീയുഷ് ഗോയൽ പറഞ്ഞു. Content Highlights:union budget anti piracy law reformation pirated movies piyush goyal


from mathrubhumi.latestnews.rssfeed http://bit.ly/2MJHwlf
via IFTTT