Breaking

Thursday, February 21, 2019

എല്ലാം സിബിഐ അന്വേഷിച്ചാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതാണ് നല്ലത്- കോടിയേരി

പത്തനംതിട്ട: പെരിയ കൊലപാതകത്തിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെങ്കിൽ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കിൽ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചു. അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങൾ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കിൽ അവർ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാൽ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു. Content Highlights:Kasarkode double Murder Kodiyeri critic CBI Investigation demands


from mathrubhumi.latestnews.rssfeed https://ift.tt/2T6xr7G
via IFTTT