Breaking

Thursday, February 21, 2019

ബോളിവുഡ് നിര്‍മാതാവ് രാജ്കുമാര്‍ ബര്‍ജാത്യ അന്തരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് നിർമാതാവ് രാജ്കുമാർ ബർജാത്യ അന്തരിച്ചു. ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്തമായ രാജ്ശ്രീ പ്രൊഡക്ഷൻസിന്റെ ഉടമയാണ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹം ആപ്കെ ഹെ കോൻ, ഹം സാഥ് സാഥ് ഹെ, വിവാഹ്, പ്രേം രത്തൻ ധൻ പായോ എന്നിവയാണ് രാജ്കുമാർ നിർമിച്ച ഹിറ്റ് ചിത്രങ്ങൾ. കഴിഞ്ഞയാഴ്ച തിയ്യറ്ററുകളിൽ എത്തിയ ഹം ചാറാണ് അവസാനമായി നിർമിച്ച ചിത്രം. പ്രശസ്ത നിർമാതാവ് താരാചന്ദ് ബർജാത്യയുടെ മകനാണ്. നിർമാതാവ് സൂരൂജ് ബർജാത്യ മകനാണ്. ഭാര്യ: സുധ ബർജാത്യ. Content Highlights:Film producer Raj Kumar Barjatya passes away Hum Aapke Hain Koun Rajshri Productions


from mathrubhumi.latestnews.rssfeed https://ift.tt/2U1s334
via IFTTT