ബാലാകോട്ട്: പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ആക്രമണം പാക് അധീനകശ്മീരിലല്ല പാകിസ്ഥാനില്‍ത്തന്നെയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്‌വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്.
കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.മുന്നൂറോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്‌ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍ എത്ര പേര്‍ മരിച്ചു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്.
from Anweshanam | The Latest News From India https://ift.tt/2TgXARi
via IFTTT