ന്യൂഡല്‍ഹി: ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ ജെയ്ഷെ ഇ മുഹമ്മദിന്റെ ഉന്നതനേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍നിന്നും നേതാക്കളെ മാറ്റിയെന്നാണ് വിവരം.പഞ്ചാബില്‍ നിന്നും നീങ്ങിയതായി ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൂഫ് പറഞ്ഞു. മസൂദ് അസ്ഹറും ജെയ്ഷെ ഇ ക്യാമ്പില്‍നിന്നും മാറിയതായാണ് സൂചന. ബഹവാല്‍പുരിലെ ക്യാമ്ബില്‍നിന്നും മസൂദ് അസ്ഹര്‍ മറ്റൊരു സുരക്ഷിത താവളത്തിലേക്കാണ് മാറിയിരിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്ഷെ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളില്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ച് വിമാനങ്ങള്‍ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലന കേന്ദ്രമാണിത്.
from Anweshanam | The Latest News From India https://ift.tt/2H34za3
via IFTTT