Breaking

Tuesday, February 26, 2019

പുല്‍വാമ ആക്രമണം; പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ്-ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍

ശ്രീനഗര്‍: പുല്‍വാമ ആക്രണത്തിന് പ്രതികാരമായി ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി പ്രതികരിക്കുന്നുണ്ട്. ഇന്ത്യ പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്.

നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക്ക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്.



from Anweshanam | The Latest News From India https://ift.tt/2IAdbHu
via IFTTT