Breaking

Thursday, February 14, 2019

സൗജന്യ കൈത്തറി യൂണിഫോം; അടുത്ത വര്‍ഷം എയ്ഡഡ് എല്‍ പി സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എയ്ഡഡ് എല്‍ പി സ്കൂളുകളിലേക്ക് കൂടി സൗജന്യ കൈത്തറി യൂണിഫോം വ്യാപിപ്പിക്കും. 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 43 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ആദ്യവര്‍ഷം തന്നെ 2.2 ലക്ഷം കുട്ടികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്തു. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് യൂണിഫോം നല്‍കിയത്. 2018-19 അധ്യയന വര്‍ഷം 4.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ യൂണിഫോം ആണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്തത്. 

പദ്ധതി വഴി 300 ദിവസത്തോളം തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. 87 കോടിയിലധികം രൂപ കൂലി ഇനത്തില്‍ മാത്രം നല്‍കി. ഉത്പാദന പ്രോത്സാഹനം എന്ന നിലയില്‍ അധിക ജോലി ചെയ്ത ഇനത്തില്‍ 16.72 കോടി രൂപയും തൊഴിലാളികള്‍ക്ക് നല്‍കി. കൂടാതെ യുവ തലമുറയെ നെയ്ത്തിലേക്ക് ആകര്‍ഷിക്കാന്‍ യുവവീവ് പദ്ധതിയും ഒരു വീട്ടില്‍ ഒരു തറി പദ്ധതിയും നടപ്പാക്കുന്നു. കൈത്തറി വസ്ത്ര വിതരണം പ്രത്യേകബ്രാന്റുകളില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.



from Anweshanam | The Latest News From India http://bit.ly/2SAcGBO
via IFTTT