Breaking

Wednesday, February 27, 2019

ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, യാത്രക്കാര്‍ സുരക്ഷിതര്‍

കൊൽക്കത്ത: ഗോഎയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാർക്ക് നിസാരപരിക്കേറ്റു. ഭൂവനേശ്വറിൽനിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനം ആകാശച്ചുഴിയിൽപ്പെട്ടെങ്കിലും യാത്രക്കാർക്ക് പരിക്കില്ലെന്നും കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മോശം കാലാവസ്ഥയാണ് വിമാനം ആകാശച്ചുഴിയിൽപ്പെടാൻ കാരണമായത്. നിസാര പരിക്കേറ്റ ക്യാബിൻ ക്രൂ അംഗങ്ങൾ പിന്നീട് കൊൽക്കത്ത വിമാനത്താവളത്തിൽ ചികിത്സതേടിയെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ വ്യക്തമാക്കി. ആകാശച്ചുഴിയിൽപ്പെട്ടെങ്കിലും ജി8 761 വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഗോഎയറിന്റെ വിശദീകരണം. Content Highlights:go air flight hit by turbulence two cabin crew members injured


from mathrubhumi.latestnews.rssfeed https://ift.tt/2Te0zKp
via IFTTT