Breaking

Tuesday, February 26, 2019

കാത്തിരിപ്പിന് അറുതി; മഞ്ചേശ്വരം ഇരട്ടച്ചൂടിലേക്ക്

തിരഞ്ഞെടുപ്പ് കേസിൽനിന്ന് പിൻമാറാൻ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ തീരുമാനിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങുന്നു. സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചാൽ ഉപതിരഞ്ഞെടുപ്പ് വരും. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിൽ ത്രികോണമത്സരം നടക്കുന്ന മണ്ഡലമെന്ന സവിശേഷതയുണ്ടിവിടെ. അതുകൊണ്ടുതന്നെ ജീവൻമരണ പോരാട്ടം പ്രതീക്ഷിക്കാം.2016-ലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് എം.എൽ.എ. പി.ബി. അബ്ദുൾ റസാഖ് അന്തരിച്ചതോടെ ഈ കേസില്ലാതാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. കേസ് നീണ്ടതോടെ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. സുരേന്ദ്രന്റെ പിന്മാറ്റത്തോടെ ഈ അനിശ്ചിതത്വം ഒഴിവായി.രണ്ടു മണ്ഡലത്തിലേക്കും പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് പരീക്ഷണത്തിനിറങ്ങുന്നത് സാഹസമായിരിക്കും. അതിനാൽ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മൂന്നു മുന്നണിയിൽനിന്നും ഒരു തദ്ദേശീയനെയെങ്കിലും പ്രതീക്ഷിക്കാം. കല്യോട്ട് ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്യും. ഐക്യകേരളം നിലവിൽവന്നശേഷം 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മഞ്ചേശ്വരം മണ്ഡലം നിലവിൽവന്നു. കന്നി തിരഞ്ഞെടുപ്പിൽ പക്ഷേ, അവർ വോട്ടുചെയ്തില്ല. സ്വതന്ത്രനായി പത്രിക നൽകിയ എം. ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്താണ് ഇന്ന് മൂന്നുകൂട്ടരും ബലാബലം നിൽക്കുന്നത്. സീറ്റ് നിലനിർത്തുക എന്ന ദൗത്യം പേറുന്ന മുസ്‌ലിം ലീഗിൽ ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനാണ് മുൻഗണന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, മുൻ മന്ത്രി സി.ടി. അഹമ്മദലി എന്നിവരും പരിഗണനയിലുണ്ട്. അബ്ദുൾ റസാഖിന്റെ മകനും ബെംഗളൂരുവിൽ വ്യവസായിയുമായ ഷെഫീഖ് റസാഖിന്റെ പേരും പറഞ്ഞുകേൾക്കുന്നു.മണ്ഡലത്തിൽ ഒരുതവണ ജയിക്കുകയും രണ്ടുതവണ തോൽക്കുകയും ചെയ്ത സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ. ജയാനന്ദ തുടങ്ങിയവരാണ് ഇടതുമുന്നണിയുടെ പരിഗണനയിൽ. ബി.ജെ.പി. ഇത്തവണയും കെ. സുരേന്ദ്രനെ രംഗത്തിറക്കിയേക്കും. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാർ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നു. 2016-ലെ തിരഞ്ഞെടുപ്പ് ഫലംപി.ബി. അബ്ദുൾറസാഖ് (മുസ്‌ലിം ലീഗ്) 56,870ഭൂരിപക്ഷം 89കെ. സുരേന്ദ്രൻ (ബി.ജെ.പി.) 56,781സി.എച്ച്. കുഞ്ഞമ്പു (സി.പി.എം.) 42,565എസ്.എം. ബഷീർ അഹമ്മദ് (പി.ഡി.പി.) 759കെ. സുന്ദര (സ്വതന്ത്രൻ) 467രവിചന്ദ്ര (ബി.എസ്.പി.) 365ഐ. ജോൺ ഡിസൂസ (സ്വതന്ത്രൻ) 207കെ.പി. മുനീർ (സ്വതന്ത്രൻ) 224നോട്ട 646


from mathrubhumi.latestnews.rssfeed https://ift.tt/2BQU85U
via IFTTT