Breaking

Wednesday, February 13, 2019

ട്വിറ്ററില്‍ വൈറസ്; പരിഹരിക്കുമെന്ന് അധികൃതര്‍, ലൈക്കിലും റിട്വീറ്റിലും ചാഞ്ചാട്ടം

ദില്ലി: ട്വിറ്ററിന് എന്തുപറ്റി? കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലരും ഈ ചോദ്യമുന്നയിക്കുന്നു. ലൈക്കുകള്‍, റിട്വീറ്റുകള്‍, നോട്ടിഫിക്കേഷന്‍ എന്നിവയില്‍ ഇടക്കിടെ മാറ്റംവരുന്നു. വിഷയം പലരും ചര്‍ച്ചയാക്കിയതോടെ ട്വിറ്റര്‍ അധികൃതര്‍ ഇടപെട്ടു. ചില പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പ്രതികരിച്ചു. ട്വിറ്റര്‍ അധികൃതര്‍ ലൈക്കുകളും റിട്വീറ്റുകളും കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

from Oneindia.in - thatsMalayalam News http://bit.ly/2Iatc6Q
via IFTTT