നെതർലൻഡ്‍സ്: കുൽഭൂഷണ്‍ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം ഇന്ന് പൂർത്തിയാകും. ഇന്ത്യയുടെ വാദം പൂർത്തിയായ കേസിൽ പാകിസ്ഥാന്‍റെ മറുപടി വാദമാണ് ഇന്ന് നടക്കുക.
ചൊവ്വാഴ്ച്ച വാദത്തിനിടെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന വാദമായിരുന്നു ഇന്നലെ ഇന്ത്യയുടേത്. കുൽഭൂഷൺ ജാദവ് ഇന്ത്യൻ പൗരനാണ് എന്നതിനും ചാരനല്ല എന്നതിനും തെളിവുണ്ട്. കേസിലെ രേഖകൾ പുനഃപരിശോധിക്കണം. പട്ടാള കോടതിയുടെ വധശിക്ഷ റദ്ദാക്കി ജാദവിനെ ഇന്ത്യയിൽ സുരക്ഷിതമായി എത്തിക്കാൻ അനുവദിക്കണമെന്ന് അന്തിമ വാദത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.
അതെസമയം, കേസില്‍ പാക്കിസ്ഥാന്‍റെ അഞ്ച് ഹര്‍ജികള്‍ അന്താരാഷ്ട്ര കോടതി തള്ളി. കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയുടെ ഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് അന്താഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന്‍റെ ഹര്‍ജികള്‍ തള്ളിയത്.
നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണു ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. ഇറാനില്‍ വച്ച് അനധികൃതമായി അറസ്റ്റ്ചെയ്തുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ഇറാനില്‍നിന്ന് പാക്കിസ്ഥാനിലേക്കു കടന്നപ്പോഴായിരുന്നു അറസ്റ്റെന്നു പാക്കിസ്ഥാന് പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2IFnWbN
via IFTTT