ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദ്വിദിന സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അസമിലെ ഗുവാഹത്തിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം. വിവാദമായ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടാണ് പ്രതിഷേധക്കാർ മോദിയെ കരിങ്കൊടി കാണിച്ചത്. നരേന്ദ്ര മോദി ഗോ ബാക്ക് എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കി. വിമാനത്താവളത്തിൽനിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് മോദിയെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതും ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയതും. ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം വ്യാപകമായതിനു ശേഷം ഇതാദ്യമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മോദി സന്ദർശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം. അരുണാചൽ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളിൽ റാലികളിലും ശിലാസ്ഥാപന ചടങ്ങുകളിലും മോദി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം ആദ്യം ലോക്സഭയിൽ പാസായ പൗരത്വ ഭേദഗതി ബിൽ ബിൽ രാജ്യസഭയിലും ഉടൻതന്നെ അവതരിപ്പിച്ചേക്കും. Black flags shown to PM Modi in Guwahati #UserGeneratedContent (@manogyaloiwal) More videos: https://t.co/FAHzdjSiWA pic.twitter.com/lZyPWrXK5b — India Today (@IndiaToday) February 8, 2019 content highlights:protesters shows black flag to modi during his north eastern state visit, citizenship amendment bill
from mathrubhumi.latestnews.rssfeed http://bit.ly/2Sm7WiY
via
IFTTT