Breaking

Thursday, February 21, 2019

പെരിയ ഇരട്ടക്കൊലക്കേസ്: സംശയമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തി കൃപേഷിന്റെ പിതാവ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽസി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ.പ്രാദേശിക നേതാക്കളുടെ പേരുകൾ സഹിതം വെളിപ്പെടുത്തിയാണ് കൃഷ്ണന്റെ ആരോപണം. ഇപ്പോൾ അറസ്റ്റിലായ പീതാംബരൻ എച്ചിലടുക്കംമുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാൽ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്തെപെരിയ ലോക്കൽ സെക്രട്ടറിബാലകൃഷ്ണൻഅറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണൻ അറിയാതെ വേറെ ബ്രാഞ്ചിൽ ഉൾപ്പെട്ടവർ ഇവിടെ ഒന്നും ചെയ്യില്ലന്നും കൃഷ്ണൻ ആരോപിക്കുന്നു. ഗംഗാധരൻ, വത്സൻ എന്നിവർക്ക് കൃപേഷുമായും ശരത് ലാലുമായുംവ്യക്തി വൈരാഗ്യമുണ്ടായിരുന്നൂ. ഇവർസാമൂഹിക മാധ്യമങ്ങൾ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണൻ ആരോപിക്കുന്നു.കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണൻകൊല നടത്തുന്നതിനായി മറ്റ് പലരും പിന്നിൽ പ്രവർത്തിക്കുകയും പണം ചെലവാക്കിയതായുംആരോപിക്കുന്നുണ്ട്. കൊലപാതകം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്.പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അന്വേഷണം സി.ബി.ഐ ക്ക് കൈമാറണമെന്നാവശ്യവുമായി ഹെെക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണൻ വ്യക്തമാക്കി. Content Highlights:Periya Double Murder More Culprits Involved in Crime Says Krishnan


from mathrubhumi.latestnews.rssfeed https://ift.tt/2U1s5bc
via IFTTT