Breaking

Thursday, February 21, 2019

റഫാല്‍ പുന:പരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ന്യൂഡൽഹി: റഫാൽ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വേഗത്തിൽ കേൾക്കാമെന്ന് സുപ്രീംകോടതി. ഹർജിക്കാരനായ പ്രശാന്ത് ഭൂഷണെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എന്ന് പരിഗണനയ്ക്ക് എടുക്കും എന്ന് കൃത്യമായി ഒരു തീയതി പറയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ റഫാൽ കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പുറത്തുവന്നു. ഇക്കാര്യം ഉന്നയിച്ചാണ് കോടതിയിൽ പുന:പരിശോധന ഹർജി സമർപ്പിച്ചത്. റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചതാണെന്ന പരാമർശം വിധിയിലുണ്ടായിരുന്നു. എന്നാൽ ആ സമയം വരെ ഇക്കാര്യം അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ എത്തിയിരുന്നില്ല. തുടർന്ന് സർക്കാരും വിധിയിൽ തിരുത്തൽ ആവശ്യപ്പെട്ട് ഹർജി നൽകി. Content Highlights:Rafale deal,Supreme Court,plea for review of verdict


from mathrubhumi.latestnews.rssfeed https://ift.tt/2BN4unp
via IFTTT