Breaking

Saturday, February 9, 2019

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ രണ്ട് ട്രെയിനുകള്‍ വാടകയ്‌ക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഫെബ്രുവരി 11-ന് നടത്തുന്ന സമരത്തിൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി ബുക്ക് ചെയ്തിരിക്കുന്നത് രണ്ട് സ്പെഷൽ ട്രെയിനുകൾ. 20 കമ്പാർട്ട്മെന്റുകൾ വീതമുള്ള രണ്ട് ട്രെയിനുകൾ വാടകയ്ക്കെടുക്കുന്നതിനായി ചിലവാകുന്ന 1.12 കോടി രൂപ ആന്ധ്ര സർക്കാരാണ് വഹിക്കുക. പൊതുഭരണ വകുപ്പ് ഇതിനായി തുക അനുവദിച്ചു. ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എൻജിഒ സംഘടനകൾ എന്നിവർക്കായി അനന്തപുർ, ശ്രീകാകുളം എന്നിവടങ്ങളിൽ നിന്നാണ് ട്രെയിനുകൾ ഏർപ്പാടാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഞായറാഴ്ച രാവിലെയോടെ ഡൽഹിയിൽ എത്തിച്ചേരും. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുക. ആന്ധ്ര വിഭജനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നൽകിയ വാഗ്ദ്ധാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭരണകക്ഷിയായ ടിഡിപിയെ കൂടാതെ എല്ലാ പാർട്ടി നേതാക്കളോടും സമരത്തിനെത്താൻ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയിതര പാർട്ടികളെല്ലാം നായിഡുവിന്റെ സമരത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇതിനിടെ സമരത്തിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായ വൈ.എസ്.ആർ.കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. Content Highlights:Andhra Spends Rs. 1.12 Crore On Trains To Ferry People For Delhi Protest


from mathrubhumi.latestnews.rssfeed http://bit.ly/2TCPzD6
via IFTTT