Breaking

Saturday, February 9, 2019

രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ല: മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍

തൃശൂർ:ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതകൾ നിരാകരിച്ച് ഐ.എം വിജയൻ. താൻ തിരഞ്ഞെടുപ്പ് രാഷ് ട്രീയത്തിലേക്കില്ല. തന്നെ രാഷ് ട്രീയക്കാരനായി കാണാൻ ആളുകൾ ആഗ്രഹിക്കുന്നില്ല. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാൽ ജോലി വിട്ട് ചിന്തിക്കാൻ സമയമായിട്ടില്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കും. എല്ലാ രാഷ് ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം വിജയൻ പിന്മാറിയതോടെ മറ്റൊരാൾക്കായുള്ള അന്വേഷണത്തിലാണ് കോൺഗ്രസ് നേതൃത്വം. Content Highlights:I M Vijayan, Alathur, congress, candidate


from mathrubhumi.latestnews.rssfeed http://bit.ly/2TDKYk3
via IFTTT