കാശ്മീര്‍: ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചതായി സൂചന. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം, ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് വിവരം. ചെറിയ പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായാണ് വിവരം.
ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചത്. വ്യോമാക്രമണം നടത്താന്‍ പാകിസ്താന്‍ പല തവണ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു.
from Anweshanam | The Latest News From India https://ift.tt/2IDEX5Z
via IFTTT