കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കുടുംബം പരാതി നല്‍കുന്നത്.
കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് കോടതിയെ അറിയിക്കാന്‍ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബം നിയമോപദേശം തേടിയിരിക്കുകയാണ്.
കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനോ കൂടുതല്‍ പ്രതികളെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും പൊലീസിൻ്റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2EuTlJA
via IFTTT