Breaking

Thursday, February 21, 2019

തെരുവ് വിളക്ക് സ്ഥാപിക്കാന്‍ പണമില്ലെങ്കില്‍ വൃക്കവിറ്റ് കാശ് നല്‍കാമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍

ന്യൂഡൽഹി: തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പണം കണ്ടെത്താൻ തന്റെ വൃക്ക ദാനം ചെയ്യാമെന്ന് ഡൽഹിയിലെ കോൺഗ്രസ് നേതാവ്. ബിജെപി ഭരിക്കുന്ന സൗത്ത് ഡൽഹി നഗരസഭാ കൗൺസിലർ ആയ വേദ് പാൽ ആണ് വ്യത്യസ്തമായ സമരം ആരംഭിച്ചത്. തന്റെ വാർഡായ ആയാ നഗറിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വൃക്ക ദാനം ചെയ്ത് ആ പണം തെരുവ് വിളക്കുകൾക്കായി നൽകാമെന്ന് നഗരസഭാ മേയർക്ക് വേദ് പാൽ കത്തെഴുതിയത്. ഗുരുഗ്രാമിന് സമീപമുള്ള വാർഡാണ് ആയാ നഗർ. വഴികളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനെപ്പറ്റി നിരവധി പരാതികൾ അറിയിച്ചിട്ടും അധികൃതർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വൃക്ക ദാനം ചെയ്യാമെന്ന് പരസ്യമായി പ്രഖ്യാപിച്ച് വേദ് പാൽ രംഗത്ത് വന്നത്. വികസനപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത് മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറാണെന്നാണ് വേദ് പാൽ ആരോപിക്കുന്നത്. ഇവിടെ നിരവധി പദ്ധതികൾ ഉണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിക്കാനും പദ്ധതികൾ ഉണ്ട്. തെരുവിളക്കുകൾക്കായി വൃക്ക ദാനം ചെയ്ത് അതിൽ നിന്നുകിട്ടുന്ന തുക നൽകാൻ തയ്യാറെന്ന് നഗരസഭാ മേയറിന് കത്തയച്ചിട്ടുണ്ടെന്നും വേദ് പാൽ പിന്നീട് പറഞ്ഞു. തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനായി ആവശ്യമായ നടപടികൾ സ്വീകരിക്കുക, അല്ലെങ്കിൽ ആർക്കാണോ വൃക്ക ആവശ്യമുള്ളത് അക്കാര്യം അറിയിക്കണമെന്നും വേദ് പാൽ മേയർക്ക് അയച്ച കത്തിൽ പറയുന്നു. Content Highlights:Will "Donate A Kidney" To Fund Street Lights: Delhi Congress Councillor


from mathrubhumi.latestnews.rssfeed https://ift.tt/2GUtwEz
via IFTTT