Breaking

Tuesday, February 26, 2019

പുൽവായ്ക്കയ്ക്ക് തിരിച്ചടി: സൈന്യത്തിന് അഭിനന്ദനവുമായി രാഹുൽ ഗാന്ധി

പുൽവാമ അക്രമത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് അഭിനനന്ദനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പാക് അധീന കാശ്മീരിലെ ജയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. ഇന്ന് പൂലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്.  മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചതെന്നാണ് റിപ്പോർട്ട്

ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്‍റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 



from Anweshanam | The Latest News From India https://ift.tt/2tCg7sG
via IFTTT