പുൽവാമ ആകമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. പാക് അധീന കാശ്മീരിലെ ജയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. വ്യോമസേനയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് പൂലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്.
മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം 3.30 ന് സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകൾ തകർത്തുവെന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ധരിച്ചുകൊണ്ട് എഎൻആഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്‍റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഭീകരകേന്ദ്രത്തിന് നേരെ വർഷിച്ചെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ബാലാക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വീണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു. രാവിലെ അഞ്ചോടെ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വ്യോമ സേനയെ തിരിച്ചയച്ചെന്ന നിലയില്‍ പാക് സേനാ വകതാവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ഏതാണ്ട് രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ ഇന്ത്യന്‍ വ്യോമ സേന പാക് അധീനകാശ്മീരിലെ ഒരു ഭീകരത്താവളം തകര്‍ത്തെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
from Anweshanam | The Latest News From India https://ift.tt/2XkDXXI
via IFTTT