പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ വധിച്ചതിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലർച്ചെ 3.30 നായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടി. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ചു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.
അതേസമയം, പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്‌ലാമാബാദിൽ അടിയന്തര യോഗം വിളിച്ചെന്ന് റേഡിയോ പാകിസ്ഥാനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സ്ഥിതിഗതികളാണ് ചർച്ച ചെയ്യുകയെന്നാണ് വിവരം.
ഇന്ത്യയുടെ തിരിച്ചടിയ്ക്ക് നേതൃത്വം നൽകിയത് മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചതെന്നാണ് റിപ്പോർട്ട്.
ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്‍റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം.
from Anweshanam | The Latest News From India https://ift.tt/2NuCzgx
via IFTTT